മുംബൈ: ഉർദു സംസാരിക്കാത്തതിന്റെ പേരിൽ മുംബൈയിലെ ട്രെയിനിൽ അധിക്ഷേപിക്കപ്പെട്ട വിദ്യാർഥിയുടെ മരണം മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ പ്രശ്നമാകുന്നു. ശിവസേന സ്കൂളൂകളിൽ ഹിന്ദി അടിച്ചേൽപിക്കുന്നതാണ് ഇങ്ങനെയൊരു ദുരന്തത്തിലേക്ക് നയിച്ചതെന്ന ആരോപണം ശിവസേന നേതാവ് ഉദ്ധവ് താക്കറെ
നിഷേധിച്ചു. ബി.ജെ.പി ഭാഷയുടെ പേരിൽ ജനങ്ങളിൽ വിഷം പടർത്തുകയാണെന്നും ഇത് പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കല്യാണിൽ നിന്നുള്ള വിദ്യാർഥി അർണവ് ഖൈറേ ആത്മഹത്യ ചെയ്തതാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമായത്. സബർബൻ ട്രെയിനിൽ ഭാഷയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വിദ്യാർഥി പരസ്യമായി അധിക്ഷേപിക്കപ്പെടുകയായിരുന്നു. ട്രെയിനിലുണ്ടായ അധിക്ഷേപവും തുടർന്നുണ്ടായ മാനസിക പ്രശ്നവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിദ്യാർഥിയുടെ പിതാവ് ആരോപിച്ചിരുന്നു.
ഇങ്ങനെയൊരു നിർഭാഗ്യകരമായ സംഭവം ഒരിക്കലും നടക്കാൻ പാടില്ലായിരുന്നു എന്നു പറഞ്ഞ താക്കറെ തന്റെ പാർട്ടി ഒരിക്കലും ഭാഷക്കായി കലാപമുണ്ടാക്കില്ലെന്ന് പറഞ്ഞു.
ഗൂഡാലോചനയും വഞ്ചനയും കൈമുതലാക്കിയ പാർട്ടിയാണ് ബി.ജെ.പി എന്നും താക്കറെ പറഞ്ഞു. മുൻ എൻ.സി.പി നേതാവും 2020ലെ ആൾക്കൂട്ടക്കൊലയിൽ പ്രതിയുമായിരുന്ന കാശിനാഥ് ചൗധരിയെ പാർട്ടിയിൽ ഉൾപ്പെടുത്തിയതോടെ ബി.ജെ.പിയുടെ സെലക്ടീവ് ഹിന്ദുത്വം പുറത്തുവന്നിരിക്കുകയാണെന്നും ഉദ്ധവ് പറഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.