Posted On
date_range Updated On
date_range അബൂദബി-മംഗലുരു വിമാനം വിമാനം ഇറക്കിയത് ബംഗലുരുവിൽ; യാത്രക്കാർ ദുരിതത്തിലായി
അബൂദബി: അബൂദബിയിൽനിന്ന് മംഗലുരുവിലേക്കുള്ള ജെറ്റ് എയർവേസ് വിമാനം ബംഗലുരുവിൽ ഇറക്കിയതിനാൽ യാത്രക്കാർ ദുരിതത്തിലായി. നാലര മണിക്കൂറോളം ബംഗലുരുവിൽ കാത്തിരിക്കേണ്ടി വന്നിട്ടും ഭക്ഷണവും വെള്ളവുമൊന്നും നൽകാൻ വിമാന അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. രാവിലെ 7.30ന് മംഗലുരു വിമാനത്താവളത്തിലിറങ്ങേണ്ടിയിരുന്ന വിമാനം വൈകലും വഴിതിരിച്ചുവിടലും കാരണം ഉച്ചക്ക് 1.20ഒാടെയാണ് മംഗലാപുരത്ത് എത്തിയത്.
മോശം കാലാവസ്ഥയാണ് വിമാനം വൈകാനും തിരിച്ചുവിടാനും കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, അബൂദബിയിൽനിന്ന് മംഗലാപുരത്തേക്കുള്ള മറ്റു വിമാനങ്ങൾ തടസ്സങ്ങളില്ലാതെ സർവീസ് നടത്തിയതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.