ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിലവിലുള്ള ബി.ജെ.പി സർക്കാർ വീഴുമെന്ന് എ.ബി.പി ന്യൂസ്-സി വോട്ടർ അഭിപ്രായ സർേവ്വ. ബി.ജെ.പി സർക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതായാണ് സർവ്വേ പറയുന്നത്.
ബി.ജെ.പിയുടെ വോട്ട് ഷെയർ 8.2 ശതമാനം ഇടിയുേമ്പാൾ കോൺഗ്രസിേന്റത് 7.3 ശതമാനം ഉയരുമെന്ന് സർവേ പറയുന്നു. കോൺഗ്രസ് 11ൽ നിന്നും 35 ആയി സീറ്റ് വർധിപ്പിക്കുേമ്പാൾ ബി.ജെ.പിയുടേത് 57ൽ നിന്നും 2ലേക്ക് ഇടിയും. ആംആദ്മി പാർട്ടി അഞ്ച് സീറ്റ് വരെ നേടിയേക്കാമെന്നും സർവേ പറയുന്നു.
ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമായതിനെത്തുടർന്ന് അപ്രതീക്ഷിത നീക്കത്തിലൂടെ തീർഥ് സിങ് റാവത്തിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരം ഏൽപ്പിച്ചിരുന്നു.ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ച ഒഴിവിലാണ് ഇദ്ദേഹത്തെ പാർട്ടി മുഖ്യമന്ത്രിയാക്കിയത്. ഉത്തരാഖണ്ഡിൽ അടുത്ത വർഷം ആദ്യമാണ് നിയമസഭ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.