ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് ഭരണത്തിലെത്തുമെന്ന് എ.ബി.പി-സിവോട്ടർ അഭിപ്രായ സർവേ. 115 മുതൽ 127 സീറ്റുകൾ വരെയാണ് സർവേ കോൺഗ്രസിന് പ്രവചിക്കുന്നത്. ബി.ജെ.പി 68 മുതൽ 80 വരെ സീറ്റുകളിലൊതുങ്ങും. ജനതാദൾ എസ് 23 മുതൽ 35 വരെ സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. മറ്റുള്ളവർക്ക് പൂജ്യം മുതൽ രണ്ടു സീറ്റുകൾ വരെയാണ് സർവേ പറയുന്നത്.
കർണാടകയിൽ മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 13ന് നടക്കും. നിലവിൽ 224 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 119 എം.എൽ.എമാരുണ്ട്. കോൺഗ്രസിന് 75ഉം ജെ.ഡി(എസിന്) 28ഉം. ചുരുങ്ങിയത് 150 സീറ്റുകൾ പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാൽ ഭരണം തിരിച്ചുപിടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും കോൺഗ്രസിന് മുന്നിലില്ല.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് 124ഉം ജെ.ഡി (എസ്) 93ഉം സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.