ന്യൂഡൽഹി: ദേശീയ ചാനലായ എ.ബി.പി ന്യൂസ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേ ഫലം പുറത്തുവിട്ടു. േയാഗി ആദിത്യ നാഥ് വൻ ഭൂരിപക്ഷത്തിന് വിജയിച്ച ഉത്തർ പ്രദേശിൽ ബി.ജെ.പിക്ക് വൻ തകർച്ചയായിരിക്കുമെന്നാണ് സി-വോട്ടർ സർവേ പ്രവചിക്കുന്നത്. മമതാ ബാനർജി നയിക്കുന്ന മഹാഘട്ബന്ധനിൽ ഉൾപെട്ട സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ എന്നിവരുടെ സഖ്യം 51 സീറ്റുകൾ യു.പിയിൽ നേടുമെന്നും അതേസമയം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് 25 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുകയെന്നാണ് സർവേ ഫലം പറയുന്നു.
2014 ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം 73ൽ നിന്നും 25ആയി കുറയും. മഹാ സഖ്യത്തിന് 43 ശതമാനവും എൻഡിഎക്ക് 42 ശതമാനവുമായിരിക്കും വോട്ടുകൾ ലഭിക്കുകയെന്നും സർവേ പറയുന്നു. അതേ സമയം കോൺഗ്രസ് പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കും മുേമ്പ പുറത്തുവിട്ട സർവേയാണ് ഇതെന്ന് എ.ബി.പി അറിയിച്ചിട്ടുണ്ട്. പ്രിയങ്കയുടെ വരവോടെ ഫലത്തിൽ വലിയ മാറ്റം വന്നേക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസ് യു.പിയിൽ ഒറ്റക്ക് മത്സരിക്കുന്നത് മഹാഘട്ബന്ധനിനേക്കാൾ ബാധിക്കുക ബി.ജെ.പിയെയാണെന്നും സി വോട്ടർ സർവേയിൽ പറയുന്നു. യു.പിയിൽ ബി.ജെ.പി 18 സീറ്റിേലക്ക് ചുരുങ്ങിയേക്കുമെന്ന ഇന്ത്യാ ടുഡെയുടെ സർവേ കഴിഞ്ഞ്, ദിവസങ്ങൾക്കകമാണ് ബി.ജെ.പിക്ക് വൻ തിരിച്ചടിയായി എ.ബി.പി ന്യൂസിെൻറ സി വോട്ടർ സർവേ വരുന്നത്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം വരുന്ന േലാക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏറ്റവും ഭയപ്പെടുത്തുന്ന സ്വപ്നമായി മാറുമെന്നാണ് സർവേകൾ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.