പൗരത്വ നിയമം: ആശങ്ക പങ്കുവെച്ച് അഭിജിത് ബാനർജി

ന്യൂഡൽഹി: ജനങ്ങളിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങളും പദ്ധതികളും നടപ്പാക്കുന്നതിനുമുമ്പ് അതീവ ജ ാഗ്രത പാലിക്കേണ്ടതുണ്ടെന്ന് നൊബേൽ ജേതാവ് അഭിജിത് ബാനർജി. മുതിർന്ന മാധ്യമപ്രവർത്തകൻ പ്രണോയ് റോയിയുമായി നടത്ത ിയ അഭിമുഖത്തിലാണ് അഭിജിത് ബാനർജി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തന്‍റെ ആശങ്ക പങ്കുവെച്ചത്.

അധികാര ം കൈയിലുള്ള ചില ആളുകൾ നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങൾ എടുക്കുകയാണ്. ഇത്തരം തീരുമാനങ്ങളെടുക്കുന്ന സ്ഥാപനങ്ങൾ രൂപകൽപന ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പാർലമെന്‍റ് ധ്രുതഗതിയിൽ തീരുമാനമെടുക്കരുത്. ഇതാണ് തന്‍റെ ആശങ്ക -അഭിജിത് ബാനർജി പറഞ്ഞു.

ഫീൽഡിൽ വർക്ക് ചെയ്ത അനുഭവത്തിൽനിന്ന് ഒരു കാര്യം പറയട്ടെ. അധികാരി പറയുകയാണ് നിങ്ങൾ ഈ ലിസ്റ്റിലുണ്ട്, ആ ലിസ്റ്റിലുണ്ട് എന്നൊക്കെ. എന്നിട്ട് നിങ്ങൾക്ക് പൗരത്വ രേഖയില്ലെന്നും പറയുകയാണ്. ഇത് വളരെ വിഷമിപ്പിക്കുന്ന കാര്യമാണ്. അതിർത്തി ജില്ലയിൽ താമസിക്കുന്ന ഒരാളാണെങ്കിൽ പ്രത്യേകിച്ചും ഇത്തരം ചിന്തയിൽ നിങ്ങൾ അസ്വസ്ഥനായിരിക്കും. ഇവിടെയുള്ള ഭരണ വെല്ലുവിളി വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ ആശങ്കാകുലനാണ്. പൊതുവെ അധികാര ദുർവിനിയോഗമാണ് ഇതെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ ഇന്ത്യൻ പൗരനല്ല, മറ്റു രാജ്യങ്ങൾക്ക് നിങ്ങളെ ആവശ്യവുമില്ല എന്ന സ്ഥിതിയിൽ രാജ്യത്തിന്‍റെ ഘടന സൃഷ്ടിക്കുന്നതിനെക്കുറിച്ച് ശരിക്കും ചിന്തിക്കേണ്ടതുണ്ട്. നിങ്ങളെ പലവിധത്തിൽ കൊള്ളയടിക്കാം. ഒരു ഭരണ പ്രശ്‌നമായി ഇത് വളരെ ഭയപ്പെടുത്തുന്ന ഒന്നാണ് -അദ്ദേഹം വ്യക്തമാക്കി.

2019ലെ സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവാണ് ഇന്ത്യൻ വംശജനായ അഭിജിത് ബാനർജി. ഇന്ത്യൻ സാമ്പത്തിക രംഗം തകർച്ചയുടെ വക്കിലാണെന്നും ഉടനൊന്നും തിരിച്ചുവരവിന്‍റെ ലക്ഷണങ്ങൾ കാണുന്നില്ലെന്നും എന്ന പ്രസ്താവനയെ തുടർന്ന് ബി.െജ.പി അഭിജിത് ബാനർജിക്കെതിരെ രംഗത്തുവന്നിരുന്നു.

Tags:    
News Summary - Abhijit Banerjee against CAA-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.