ബെംഗളുരു: അസുഖം മൂര്‍ച്ഛിച്ച ഉമ്മയെ കാണാനായി കേരളത്തിലെത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവിനായി മഅ്ദനി ഹൈകോടതിയിലേക്ക്. നിബന്ധനകളില്‍ ഇളവിനായി തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും. ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കിയെങ്കിലും കര്‍ശന നിബന്ധനകളാണ് വിചാരണക്കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്.
ഉമ്മയെ കാണാൻ കേരളം സന്ദർശിക്കുന്നതിനു രണ്ടാഴ്ചത്തെ അനുമതിയാണ് മഅ്ദനി തേടിയത്. ഹരജി പരിഗണിച്ച പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി ഈ മാസം 28 മുതൽ നവംബർ നാലുവരെ മഅ്ദനിക്ക് കേരളത്തിൽ പോകാൻ അനുമതി നൽകി. എന്നാൽ കർശനമായ നിബന്ധനകളാണ് കോടതി ഇതിനായി വെച്ചത്.
മാധ്യമങ്ങളുമായി സംസാരിക്കാൻ പാടില്ല കേസുമായി ബന്ധപ്പെട്ട് കക്ഷികളെ കാണാൻ പാടില്ല എന്നിവയ്ക്കൊപ്പം പി.ഡി.പി പ്രവർത്തകരുമായി മറ്റേതെങ്കിലും രാഷ്ട്രീയ പ്രവർത്തകരുമായി സംസാരിക്കാൻ പാടില്ല എന്ന കർശന നിബന്ധന കോടതി വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.