ആരുഷി വധം: ദുരൂഹത നീങ്ങാതെ വിധി

നോയിഡ: 14 വയസ്സു തികയാൻ എട്ടു ദിവസം ബാക്കിയിരിക്കെയായിരുന്നു നോയിഡ ഡി.പി.എസ്​ സ്​കൂളിലെ ഒമ്പതാം ക്ലാസ്​ വിദ്യാർഥിനി ആരുഷിയുടെ അറുകൊല. കഴുത്ത്​ മുറിഞ്ഞ്​ ചോരയിൽ കുളിച്ച്​ സ്വന്തം കിടപ്പുമുറിയിലാണ്​ മൃതദേഹം കണ്ടത്​. ആരുഷിയെക്കൂടാതെ മാതാപിതാക്കളായ രാജേഷ്​ തൽവാറും നൂപുർ തൽവാറും 45 വയസ്സുള്ള വേലക്കാരൻ ഹേംരാജുമല്ലാതെ മറ്റാരും ഇല്ലാതിരുന്ന  വീട്ടിൽ സ്വാഭാവികമായും സംശയമുന ഹേംരാജിലേക്ക്​ നീണ്ടു. എന്നാൽ, ആ സംശയത്തിന്​ അധികം ആയുസ്സുണ്ടായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീടി​​െൻറ ടെറസിൽ  കഴുത്തറുത്ത്​ കൊല്ലപ്പെട്ട നിലയിൽ ഹേംരാജി​​െൻറ മൃതദേഹവും കണ്ടെത്തി. പിന്നെ സംശയിക്കാൻ ബാക്കിയായത്​ മാതാപിതാക്കൾ. ​അങ്ങനെ അവർ പ്രതികളായി. എന്നാൽ, ഇതുവരെ ആരാണ്​ യഥാർഥ കുറ്റവാളിയെന്ന്​ ഒരു അന്വേഷണത്തിനും കണ്ടെത്താനായിട്ടില്ല. ഒടുവിൽ സംശയത്തി​​െൻറ ആനുകൂല്യം നൽകിയാണ്​  തൽവാർ ദമ്പതികളെ കോടതി വിട്ടയച്ചത്​.

സംശയത്തി​​െൻറ പേരിലാണ്​ തൽവാർ ദമ്പതികളെ ലോക്കൽ പൊലീസ്​ ആദ്യം പ്രതി ചേർത്തത്​. പിതാവ്​ രാജേഷ്​ തൽവാർതന്നെയാണ്​ കൊല നടത്തിയതെന്നായിരുന്നു​ സാഹചര്യത്തെളിവുകളുടെ അടിസ്​ഥാനത്തിൽ െപാലീസ്​ നിഗമനം. ആരുഷി കൊല്ലപ്പെട്ട്​ ഏഴാം ദിവസം  2008 മേയ്​ 23നാണ്​​ രാജേഷ്​ തൽവാർ അറസ്​റ്റിലായത്​. ആരുഷിയെയും ഹേംരാജിനെയും അരുതാത്ത സാഹചര്യത്തിൽ കണ്ട രാജേഷ്​ കൊല നടത്തിയെന്നായിരുന്നു നിഗമനം. അതിനിടെ രാ​േജഷി​​െൻറ അറസ്​റ്റ്​ പൊലീസി​​െൻറ വീഴ്​ചയാണെന്ന്​ വിവാദമുയർന്നു. ഇതോടെ കേസ്​ സംസ്​ഥാന സർക്കാർ സി.ബി.​െഎക്ക്​ കൈമാറി. രണ്ട്​ സി.ബി.​െഎ സംഘങ്ങൾ അന്വേഷിച്ചിട്ടും യഥാർഥ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. 

ആദ്യ സി.ബി.​െഎ സംഘം തൽവാറി​​െൻറ ഡ​െൻറൽ ക്ലിനിക്കിലെ മൂന്നുപേരെ പ്രതിചേർത്തെങ്കിലും അവർക്കെതിരായ കേസ്​ നിലനിന്നില്ല. രണ്ടാമത്തെ സി.ബി.​െഎ സംഘം ആദ്യ സംഘത്തിൽനിന്ന്​ വ്യത്യസ്​തമായി വ്യക്​തമായ തെളിവുകളില്ലെന്നാണ്​ പ്രത്യേക കോടതിയിൽ റിപ്പോർട്ട്​ നൽകിയത്​. എന്നാൽ, രാജേഷിനെയും തൽവാറിനെയും കുറ്റക്കാരായി ചൂണ്ടിക്കാട്ടുകയും ചെയ്​തു. ഇതി​​െൻറ അടിസ്​ഥാനത്തിൽ പ്രത്യേക കോടതി ജഡ്​ജി പ്രീതി സിങ്ങാണ്​ വിചാരണക്ക്​ ഉത്തരവിട്ടത്​. പിന്നീട്​ 2013ൽ സി.ബി.​െഎ കോടതി അഡീഷനൽ സെഷൻസ്​ ജഡ്​ജി  ശ്യാം ലാലാണ്​ ഇരുവരെയും ജീവപര്യന്തം ശിക്ഷിച്ച്​ വിധി പുറപ്പെടുവിച്ചത്​. തൽവാർ ദമ്പതികളെ കുറ്റമുക്​തരാക്കിയ ഹൈകോടതി വിധി പഠിച്ചശേഷം എന്ത്​ നിയമനടപടി സ്വീകരിക്കണമെന്ന്​ തീരുമാനിക്കുമെന്ന്​ സി.ബി.​െഎ അറിയിച്ചു. 

Tags:    
News Summary - aarushi murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.