ആരോഗ്യ സേതു നിരീക്ഷണ സംവിധാനം; ആശങ്കയുയർത്തുന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ട്രാക്കിങ്​ ആപ്പായ ആരോഗ്യ സേതുവിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആരോഗ്യ സേതു അത്യാധുനിക നിരീക്ഷണ സംവിധാനമാണെന്നും അത്​ ഗുരുതരമായ ഡാറ്റ സുരക്ഷയും സ്വകാര്യത ആശങ്കകളും ഉയർത്തുന്നുവെന്നും രാഹുൽ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. 

“സ്ഥാപനപരമായ മേൽനോട്ടമില്ലാതെ ഒരു സ്വകാര്യ ഓപ്പറേറ്റർക്ക് ഔട്ട്‌സോഴ്‌സ് ചെയ്ത അത്യാധുനിക നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്പ്​. അത്​ ഗുരുതരമായ ഡാറ്റ സുരക്ഷയും സ്വകാര്യത ആശങ്കകളും ഉയർത്തുന്നതാണ്​. നമ്മളെ സുരക്ഷിതമായി സൂക്ഷിക്കാൻ സാങ്കേതികവിദ്യ സഹായിക്കും; എന്നാൽ പൗരന്മാരെ പിന്തുടരുന്നതിന് അവരുടെ സമ്മതമില്ലാതെ അവരെ ഭയപ്പെടുത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാൻ നിർബന്ധിക്കരുത്. ” രാഹുൽ ഗാന്ധി ട്വീറ്ററിൽ കുറിച്ചു. 

കോവിഡ് 19 രോഗം ബാധിക്കാനുള്ള സാധ്യതത തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളും അപകടം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടകക്കമുള്ളവയും ആപ്പ് നല്‍കുന്നുണ്ട്. മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി കോ​വി​ഡ്​ സാ​ധ്യ​ത ക​ണ​ക്കാ​ക്കു​ക​യാ​ണ്​ ആ​പ്​ ചെ​യ്യു​ന്ന​ത്. ​ബ്ലൂ​ടൂ​ത്ത്​​ ​സാ​​ങ്കേ​തി​ക വി​ദ്യ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ എ​ന്നി​വ ഇ​തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു.
 

Tags:    
News Summary - Aarogya Setu A Sophisticated Surveillance System says Rahul Gandhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.