വിമാന, ട്രെയിൻ യാത്രികർക്ക് ‘ആരോഗ്യ സേതു’ നിർബന്ധമില്ലെന്ന് കേന്ദ്രം

ബംഗളൂരു: വിമാന, ട്രെയിൻ യാത്രികർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. കർണാടക ഹൈകോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

 

വിമാനത്തിലോ ട്രെയിനിലോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ സത്യവാങ്മൂലം ഉണ്ടായാൽ മതി, മൊബൈലിൽ ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യേണ്ടതില്ല -അഡീഷനൽ സോളിസിറ്റർ ജനറൽ എം.എൻ നർഗുണ്ട് പറഞ്ഞു. എന്നാൽ, ആപ് മൊബൈലിൽ ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബർ ആക്ടിവിസ്റ്റ് അനിവർ അരവിന്ദ് നൽകിയ ഹരജിയിൽ നടന്ന വാദത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

സ്മാ​ർ​ട്ട് ഫോ​ൺ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ആ​രോ​ഗ്യ സേ​തു ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും കൂ​ടാ​തെ വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യു​ടെ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ പറയുന്നു. ഒ​രാ​ൾ വ്യ​ക്തി​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ലി​ൽ ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പ​റ​യാ​ൻ സ​ർ​ക്കാ​റി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ വാ​ദി​ക്കുന്നു. മ​റ്റു രാ​ജ്യ​ങ്ങ​ളും കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബ്ലൂ​ടൂ​ത്ത് സി​ഗ്ന​ൽ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.എ​ന്നാ​ൽ, ആ​രോ​ഗ്യ​സേ​തു​വി​ൽ ഉ​പ​യോ​ക്താ​വി​​​​​െൻറ ‘ലോ​ക്കേ​ഷ​ൻ'​ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഹ​ര​ജി​യി​ൽ വ്യക്തമാക്കുന്നു.

Tags:    
News Summary - Aarogya Setu app not mandatory for air and rail travel-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.