ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യുട്യൂബ് ചാനൽ തുടങ്ങി എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ്. 2025ലെ ഡൽഹി തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് ജോലിയില്ലാത്ത നേതാവ് എന്ന പേരിൽ അദ്ദേഹം യുട്യൂബ് ചാനൽ തുടങ്ങിയത്.ഇനി യുട്യൂബ് ചാനലിലൂടെ ജനങ്ങളുമായി സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ നിന്നും 3188 വോട്ടുകൾക്കാണ് സൗരഭ് തോറ്റത്. തുടർച്ചയായ മൂന്ന് തവണ മണ്ഡലത്തിൽ നിന്നും ജയിച്ചതിന് ശേഷമായിരുന്നു തെരഞ്ഞെടുപ്പിലെ പരാജയം. 2013 മുതൽ അദ്ദേഹം തുടർച്ചയായ മൂന്ന് തവണ മണ്ഡലത്തിൽ നിന്നും എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഭരദ്വാജ് മാത്രമല്ല 2024ലെ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനെ പോലെ എ.എ.പിയുടെ പ്രമുഖ നേതാക്കൾ തോറ്റിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാൽ റായ്, സോമ്നാഥ് ഭാരതി തുടങ്ങിയവരെല്ലാം ആം ആദ്മി പാർട്ടിയുടെ തോറ്റ പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പിയെ തോൽപ്പിച്ച് ബി.ജെ.പി അധികാരം പിടിച്ചിരുന്നു. 70ൽ 48 സീറ്റുകൾ നേടിയാണ് ബി.ജെ.പി ഭരണത്തിലേക്ക് തിരിച്ചെത്തിയത്. 27 വർഷത്തിന് ശേഷമാണ് ബി.ജെ.പി ഡൽഹിയിൽ അധികാരത്തിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.