ആപ് പുറത്തുവിട്ട ‘വിശ്വസിക്കാൻ കൊള്ളാത്തവരു’ടെ പട്ടികയിൽ രാഹുൽ ഗാന്ധിയും

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാർഥം ആം ആദ്മി പാർട്ടി കാമ്പയിൻ വിഭാഗം പുറത്തുവിട്ട വിശ്വസിക്കാൻ കൊള്ളാത്തവരും സത്യസന്ധരുമല്ലാത്തവരുടെ പട്ടികയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. രാഹുലിനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ബി.ജെ.പി നേതാക്കളും പോസ്റ്ററിലുണ്ട്. ഇവരെ ആപ് കൺവീനർ അരവിന്ദ് കെജ്രിവാൾ വിടില്ലെന്നും പോസ്റ്ററിൽ പറയുന്നു.

ആം ആദ്മി പാർട്ടിയും ബി.ജെ.പിയും പോസ്റ്റർ യുദ്ധം നടത്താറുണ്ടെങ്കിൽ ഇതിൽ രാഹുൽ ഗാന്ധിയെ ഉൾപ്പെടുത്തുന്നത് ആദ്യമായാണ്.

ഡൽഹിയിലെ വികസനമില്ലായ്മയുടെയും അഴിമതിയുടെയും പേരിൽ കോൺഗ്രസ് ആം ആദ്മി പാർട്ടിയെ വിമർശിക്കുകയാണ്. ഡൽഹി നിയമസഭയിൽ സി.എ.ജി റിപ്പോർട്ട് അവതരിപ്പിക്കുന്നതിലെ കാലതാമസവും ഇപ്പോൾ റദ്ദാക്കിയ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ അരവിന്ദ് കെജ്‌രിവാളിനെ പോലൊരു നുണയനെ കണ്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ പറഞ്ഞു. ആം ആദ്മി പാർട്ടി വാഗ്ദാനങ്ങൾ നിറവേറ്റുന്നില്ല, വീണ്ടും അരവിന്ദ് കെജ്‌രിവാൾ നുണകളുടെ കൂമ്പാരവും നിരപരാധിയുടെ മുഖവുമായി വരികയാണെന്നും അമിത് ഷാ കുറ്റഫ്പെടുത്തി.

Tags:    
News Summary - AAP's new campaign poster features Rahul Gandhi in ‘dishonest’ list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.