ന്യൂഡൽഹി:ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിൽ താൻ ക്ഷമ ചോദിക്കുന്നതായി പ്രധാനമ ന്ത്രി നരേന്ദ്രമോദി. കോവിഡിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ കടുത്ത നടപടികൾ അനിവാര്യമാെണന്നും അദ്ദേഹം പറഞ്ഞ ു. പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘‘നിങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ച് പാവപ്പെട്ട ആളുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച ഈ കഠിനമായ നടപടികൾ സ്വീകരിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളിൽ ചിലർ എന്നോട് ദേഷ്യപ്പെടുമെന്ന് എനിക്കറിയാം. എന്നാൽ ഈ യുദ്ധത്തിൽ വിജയിക്കാൻ ഈ കടുത്ത നടപടികൾ അനിവാര്യമാണ്’’ -മോദി പറഞ്ഞു.
കോവിഡ് 19നെതിരെയുള്ള പോരാട്ടം കഠിനമാണ്. അതിന് അത്തരം കഠിനമായ തീരുമാനങ്ങൾ ആവശ്യമാണ്. ഇന്ത്യയിലെ ജനങ്ങളെ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മനപൂർവ്വം നിയമങ്ങൾ ലംഘിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ അങ്ങനെ ചെയ്യുന്ന ചില ആളുകളുണ്ട്. അവർ ഈ ലോക്ക്ഡൗൺ പിന്തുടരുന്നില്ലെങ്കിൽ,കൊറോണ വൈറസിെൻറ അപകടത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുക പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവരോട് ചില ആളുകൾ മോശമായി പെരുമാറുന്നുവെന്ന് അറിഞ്ഞപ്പോൾ തനിക്ക് വല്ലാതെ വിഷമം തോന്നി. സാമൂഹ്യ അകലം വർധിപ്പിക്കുന്നതിനൊപ്പം വൈകാരിക അകലം കുറക്കണമെന്നും മോദി പറഞ്ഞു.
‘‘കൊറോണ വൈറസുമായി പോരാടുന്ന നിരവധി സൈനികരുണ്ട്. അവർ വീടുകളിൽ നിന്നല്ല, അവരുടെ വീടുകൾക്ക് പുറത്തുനിന്നാണ് പോരാടുന്നത്. അവരാണ് ഞങ്ങളുടെ മുൻനിര സൈനികർ. പ്രത്യേകിച്ച്, നഴ്‌സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നീ നിലകളിൽ ജോലിചെയ്യുന്ന നമ്മുടെ സഹോദരങ്ങൾ’’ -മോദി കൂട്ടിച്ചേർത്തു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.