സ​ഞ്ജ​യ് സിങ്

'ഇത് വനിതകളെ വിഡ്ഢിയാക്കുന്ന ബിൽ'; വനിതാ സംവരണ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി എ.എ.പി നേതാവ്

ന്യൂഡൽഹി: സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വനിത സംവരണ ബില്ലിനെ 'മഹിളാ ബേവക്കൂഫ് ബനാവോ ബിൽ' (വനിതകളെ വിഡ്ഢിയാക്കുന്ന ബിൽ) എന്ന് വിശേഷിപ്പിച്ച് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ്. ബില്ലവതരണം ജനങ്ങളെ കബളിപ്പിക്കാനുള്ള ബി.ജെ.പിയുടെ പുതിയ തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇത് വനിത സംവരണ ബിൽ അല്ല. മറിച്ച് വനിതകളെവിഡ്ഢിയാക്കുന്ന ബില്ലാണ്. ഞങ്ങൾ ഇത് നിരന്തരം പറയാൻ കാരണം പ്രധാനമന്ത്രി അധികാരത്തിലെത്തിയ നാൾ മുതൽ ഇന്ന് വരെ അദ്ദേഹം നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇതും അത്തരത്തിൽ ബി.ജെ.പിയുടെ അടുത്ത പൊള്ളയായ വാഗ്ദാനം മാത്രമാണ്. നിങ്ങൾക്ക് ആ ബിൽ നടപ്പിലാക്കണമെന്നുണ്ടെങ്കിൽ എ.എ.പി നിങ്ങളോടൊപ്പം നിൽക്കും രാജ്യത്തെ സ്ത്രീകളെല്ലാം വിഡ്ഢികളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സ്ത്രീവിരുദ്ധ ബി.ജെ.പി ബില്ലിന്‍റെ മറവിൽ പുതിയ പൊള്ളയായ വാഗ്ദാനം കൂടി മുന്നോട്ട് വെക്കുകയാണ്. രാജ്യത്തെ സ്ത്രീകളോടാണ് പറയാനുള്ളത്, മനസിലാക്കുക, ഇതെല്ലാം തികച്ചും രാഷ്ട്രീയം മാത്രമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചില നീക്കങ്ങൾ മാത്രമാണ് ഇവയെല്ലാം. അവർ നല്ല ഉദ്ദേശത്തിലാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നതെങ്കിൽ, വിജയിക്കുകയാണെങ്കിൽ, 2024ൽ നടത്തിക്കാണിക്കൂ"- അദ്ദേഹം പറഞ്ഞു.

നിയമമന്ത്രി അർജുൻ റാം മേഘ്വാളായിരുന്നു നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. ലോക്സഭയിലുംനിയമനിർമാണ സഭകളിലും സ്ത്രീകൾക്ക് 33ശതമാനം സംവരണം നൽകുന്ന ബിൽ ബുധനാഴ്ച ലോക്സഭയിൽ പാസാക്കും. വ്യാഴാഴ്ചയായിരിക്കും രാജ്യസഭയിൽ ബിൽ ചർച്ചക്ക് വെക്കുക. 

Tags:    
News Summary - AAP slams centre's women reservation bill 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.