ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ മോശം പ്രകടത്തിന് എ.എ.പിയും കാരണമായെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മോശം പ്രകടനത്തിന് എ.എ.പിയും പ്രധാന ഘടകമായെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രചാരണവും ബി.ജെ.പിയുടെ വൻ വിജയത്തിന് കാരണമായതായി അശോക് ഗെഹ്ലോട്ട് പറഞ്ഞു. എൻ.ഡി.വിയോട് സംസാരിക്കവെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന അശോക് ഗെഹ്ലോട്ടിന്‍റെ പരാമർശം.

'​​​പ്രധാനമന്ത്രി മൂന്ന് മാസം ഗുജറാത്തിൽ പ്രചാരണത്തിനെത്തി. നിരവധി റാലികളും നടത്തി. അതും ഒരു കാരണമാണ്.' -ഗഹ്ലോട്ട് പറഞ്ഞു. പോവുന്നിടത്തെല്ലാം എ.എ.പി കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡിസംബർ ഒന്ന്, അഞ്ച് തിയതികളിൾ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 182 സീറ്റുകളിൽ 17 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. 2017ലെ തെരഞ്ഞടുപ്പിൽ 77 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു.

156 സീറ്റുകൾ നേടി ബി.ജെ.പി ഏഴാം തവണയും അധികാരത്തിലെത്തി. 17 സീറ്റുകളിൽ മാത്രമായി ചുരുങ്ങിയതോടെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് പദവി കോൺഗ്രസിന് നഷ്ടമായേക്കും.

Tags:    
News Summary - "AAP Played Big Role In Gujarat Loss": Poll In-Charge Ashok Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.