നിർഭയ കേസ്​: വധശിക്ഷ വൈകുന്നതിന്​ കാരണം​ എ.എ.പി സർക്കാറിന്‍റെ അനാസ്ഥ -പ്രകാശ്​ ജാവദേകർ

ന്യൂഡൽഹി: ഡൽഹിയിലെ എ.എ.പി സർക്കാറി​​​​െൻറ അശ്രദ്ധയാണ്​ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കുന്നതെന്ന ്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവദേകർ. വധശിക്ഷ നടപ്പാക്കുന്നത്​ നീളുന്നതി​​​​െൻറ ഉത്തരവാദിത്വം ഡൽഹി സർക്കാറിന ാണെന്നും ജാവദേകർ വിമർശിച്ചു.

2012ലെ ഡൽഹി കൂട്ടബലാത്സംഗകേസിൽ പ്രതികൾക്ക്​ വധശിക്ഷ നടപ്പാക്കുന്നത്​ വൈകുന്നതിന്​ കാരണം ഡൽഹി സർക്കാറി​​​​െൻറ പിടിപ്പുകേടാണ്​ .
വധശിക്ഷക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി രണ്ടര വര്‍ഷത്തോളം കഴിഞ്ഞാണ് ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജി നല്‍കാനുള്ള നോട്ടീസ്​ നൽകിയത്​. ഇപ്പോൾ പ്രതികൾ ഒരോരുത്തരായി ദയാഹരജി നൽകുന്നു. കോടതി വിധി വന്ന് ഒരാഴ്ചയ്ക്കകം പ്രതികള്‍ക്ക് സര്‍ക്കാര്‍ ഈ നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ശിക്ഷ ഇതിനകം നടപ്പാകുമായിരുന്നുവെന്നും ജാവദേകർ പറഞ്ഞു.

ജനുവരി 22ന്​ നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്നാണ്​ വിചാരണ കോടതി പുറപ്പെട​ുവിച്ച മരണ വാറണ്ടിലുള്ളത്​.

Tags:    
News Summary - AAP Neglect Behind Delay In Nirbhaya Case Hangings- Prakash Javadekar - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.