ഡൽഹി മദ്യനയ അഴിമതി: ആപ് എം.പി സഞ്ജയ് സിങ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി എം.പി സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഇന്ന് പത്ത് മണിക്കൂറോളം സഞ്ജയ് സിങ്ങിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ 6.30ഓടെ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ജയ് സിങ്ങിന്‍റെ വസതിയിലെത്തി പരിശോധനയും ചോദ്യം ചെയ്യലും ആരംഭിച്ചിരുന്നു.

മദ്യ നയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ പരിചയപ്പെട്ടത് സഞ്ജയ് സിങ് വഴിയായിരുന്നെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ദിനേശ് അറോറ മൊഴി നൽകിയിരുന്നു. അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ചക്കും സഹായിച്ചത് സഞ്ജയ് സിങ് ആണെന്നും ദിനേശ് അറോറയുടെ മൊഴി ഉണ്ടായിരുന്നു. കേസിൽപെട്ട എ.എ.പി നേതാവും മുൻഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്.

മനീഷ് സിസോദിയ അടക്കം മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. സിസോദിയയുടെ 53 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി പിടിച്ചെടുത്തിരുന്നത്.

Tags:    
News Summary - AAP MP Sanjay Singh arrested in Delhi Liquor Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.