എയിംസ്​ ജീവനക്കാരനെ മർദിച്ചു; എ.എ.പി എം.എൽ.എ സോംനാഥ്​ ഭാരതിക്ക്​ രണ്ട്​ വർഷം തടവ്​

ന്യൂഡൽഹി: എയിംസ്​ ജീവനക്കാരനെ മർദിച്ച കേസിൽ എ.എ.പി എം.എൽ.എ സോംനാഥ്​ ഭാരതിക്ക്​ രണ്ട്​ വർഷം തടവ്​. 2016ൽ എയിംസ്​ സുരക്ഷാ ജീവനക്കാരനെ മർദിച്ചതിനാണ്​ ശിക്ഷ. തടവ്​ ശിക്ഷക്ക്​ പുറമേ അഡീഷണൽ ചീഫ്​ മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ്​ രവീന്ദ്ര കുമാർ പാണ്ഡ്യ ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്​.

പ്രോസിക്യൂഷൻ കേസ്​ പ്രകാരം സോംനാഥ്​ ഭാരതിയും മറ്റ്​ 300 പേര്​ ചേർന്ന്​ എയിംസിന്‍റെ വേലി തകർത്ത്​ അതിക്രമിച്ച്​ കടക്കുകയായിരുന്നു. പിഴവുകളില്ലാതെ​ കേസ്​ തെളിയിക്കാൻ പ്രോസിക്യൂഷന്​ കഴിഞ്ഞുവെന്ന്​ കോടതി നിരീക്ഷിച്ചു.

ഐ.പി.സി സെക്ഷൻ 323, 353, 147 വകുപ്പുകൾ പ്രകാരമാണ്​ കോടതി സോംനാഥ്​ ഭാരതിയെ ശിക്ഷിച്ചത്​. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.