ചിറകറ്റ്​ ആം ആദ്മി പാർട്ടി​

ന്യൂഡൽഹി: ഡൽഹിക്ക്​ ശേഷം പഞ്ചാബും ഗോവയും പിടിച്ചടക്കി ദേശീയ രാഷ്​ട്രീയത്തിലേക്ക്​ വളരാമെന്ന ആംആദ്​മി പാർട്ടിയുടെ മോഹങ്ങൾക്ക്​ തിരിച്ചടി. പഞ്ചാബിൽ ബി.​ജെ.പി​െയ പിറകിലാക്കി 117ൽ 23 സീറ്റുകൾ നേടി കോൺഗ്രസിന്​ പിന്നിൽ രണ്ടാം സ്​ഥാനം നേടിയെങ്കിലും മുഖ്യമന്ത്രി സ്​ഥാനാർഥി ഭഗ്​വന്ത്​മാൻ ജലാലാബാദിൽ പരാജയ​പ്പെട്ടത്​ കനത്ത തിരിച്ചടിയായി. 117 സീറ്റുകളിലേക്കും സ്​ഥാനാർഥികളെ നിർത്തി തെരഞ്ഞെടുപ്പ്​തിയതി പ്രഖ്യാപിക്കും മുമ്പ്​ പ്രചാരണം തുടങ്ങിയ ആം ആദ്​മിയുടെ ആത്​മ വിശ്വാസത്തിനേറ്റ പ്രഹരമായിരിക്കുകയാണ്​ പരാജയം.

പ്രവാസികളെ ഇറക്കി കളിച്ച പ്രചാരണ പരിപാടികളൊന്നും ജനങ്ങളിൽ ഏശിയിട്ടില്ലെന്നാണ്​ ഫലം സൂചിപ്പിക്കുന്നത്​. ഗോവയിൽ 40 ൽ 39 സീറ്റുകളിലേക്കും സ്​ഥാനാർഥികളെ നിർത്തിയിട്ടും ഒരു സീറ്റിൽ പോലും വിജയിക്കാനാകാത്തതും പാർട്ടിയുടെ പരിതാപകരമായ അവസ്​ഥ തുറന്നു കാണിക്കുന്നു.  

Tags:    
News Summary - aap is a complete failiure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.