ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമയുടെ ഓഫിസിന് മുമ്പിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.

2019ൽ പ്രചരിപ്പിച്ച വിഡിയോയുമായി ബന്ധപ്പെട്ടാണ് കേസ്. സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ആരോപിച്ച് വനിത കമീഷൻ ഗോപാൽ ഇറ്റാലിയയെ വിളിച്ചു വരുത്തുകയായിരുന്നു.

വനിത കമീഷൻ അധ്യക്ഷ തന്നെ ജയിലിലേക്കയക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഗോപാൽ വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസെത്തിയത്. ദേശീയ വനിത കമീഷന്റെ പരാതിയിൽ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.

Tags:    
News Summary - Aam Aadmi Party Gujarat President has been taken into custody by the Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.