പിതാവ് ആശുപത്രിയിലായിരിക്കുമ്പോൾ ആദിത്യ താക്കറെ സ്വിറ്റ്സർലാൻഡിലെ പബ്ബിൽ ആഘോഷത്തിലായിരുന്നെന്ന്

മുംബൈ: മുൻ മുഖ്യമന്ത്രിയും പിതാവുമായ ഉദ്ധവ് താക്കറെ ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോൾ ആദിത്യ താക്കറെ സ്വിറ്റ്സർലാൻഡിലെ പബ്ബിൽ ആഘോഷത്തിലായിരുന്നുവെന്ന് ആരോപണം. ലോക്സഭ എം.പിയായ രാഹുൽ ഷേവാലയാണ് ആരോപണവുമായി രംഗത്തെത്തിയത്. യുവരാജ് എന്ന് പരിഹസിച്ചാണ് രാഹുൽ ആദിത്യ താക്കറെയെ അഭിസംബോധന ചെയ്തത്.

ഉദ്ധവ് താക്കറെ ആശുപത്രിയിലായിരിക്കുമ്പോൾ യുവരാജാവ് സ്വിറ്റ്സർലാൻഡിലെ പബ്ബിലായിരുന്നു. പരിസ്ഥിതിയെ കുറിച്ച് അദ്ദേഹം നിരന്തരമായി പറയുമെങ്കിലും അദ്ദേഹത്തിന്റെ വിദേശയാത്രകൾ വ്യവസായവുമായി ബന്ധപ്പെട്ടതാണെന്ന് രാഹുൽ ഷേവാല പറഞ്ഞു.

2022 മെയ് 22നാണ് ആദിത്യ താക്കറെ സ്വിറ്റ്സർലാൻഡ് സന്ദർശനം നടത്തിയത്. ​വേൾഡ് ഇക്കണോമിക് ഫോറത്തിൽ മഹാരാഷ്ട്രയുടെ പവലിയൻ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു യാത്ര. ദസ്റയോട് അനുബന്ധിച്ച് ഉദ്ദവ് താക്കറെയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും വ്യത്യസ്ത റാലികൾ നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Tags:    
News Summary - Aaditya Thackeray was enjoying at pub in Switzerland when Uddhav was admitted to hospital: MP Rahul Shewale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.