ഭൂപടങ്ങൾ ഡൗൺലോഡ്​ ചെയ്യാം, പക്ഷേ ആധാർ നിർബന്ധം

ന്യൂഡൽഹി: പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന 3000ത്തോളം ഭൂപടങ്ങൾ അടങ്ങിയ വെബ്സൈറ്റ് തയാറാക്കി സർവെ ജനറൽ ഒാഫ് ഇന്ത്യ. എന്നാൽ, ഇത് ഡൗൺലോഡ് ചെയ്യണമെങ്കിൽ ആധാർ നിർബന്ധം. ആധാർ നമ്പർ ഉപയോഗിച്ച് http:/soinakshe.uk.gov.in എന്ന പോർട്ടലിൽനിന്നും പ്രതിദിനം ഒരാൾക്ക് മൂന്ന് ഭൂപടങ്ങൾ വരെ ഡൗൺലോഡ് ചെയ്യാനാവും.
ഇന്ത്യക്ക് വേണ്ടി മാപ്പുകൾ തയാറാക്കുന്ന സർവെ ജനറൽ ഒാഫ് ഇന്ത്യ അതി​െൻറ പ്രവർത്തന കാലയളവ്  250 വർഷം പൂർത്തിയാക്കിയ വേളയിലാണിത് നടപ്പിലാക്കുന്നത്. ഭൂപടങ്ങൾ ഇന്ത്യക്കാർക്ക് മാത്രം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആധാർ നിർബന്ധമാക്കിയതെന്നാണ് ഇതെക്കുറിച്ച് ശാസ്ത്ര - സാേങ്കതിക വകുപ്പ് മന്ത്രി ഹർഷ് വർധ​െൻറ പ്രതികരണം.
ആധാർ നമ്പർ തിരിച്ചറിയാനുള്ള തെളിവാണെന്നും പൗരത്വ രേഖയല്ലെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി തിരിച്ചടവിന് കേന്ദ്രം ആധാർ നമ്പർ നിർബന്ധമാക്കിയതിന് തൊട്ടടുത്ത ദിനം ആണ് ഭൂപടങ്ങൾ ഡൗൺലോഡ് ചെയ്യാനും ഇത്  നിർബന്ധമാക്കിയത്.

Tags:    
News Summary - aadhar compulsory for map downloading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.