ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന് യു.ഐ.ഡി.എ.ഐ(യുണിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ). കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നതിനും വാക്സിനേഷനും ആധാർ നിർബന്ധമാണെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് വിശദീകരണം.
ആധാർ ഇല്ലെങ്കിലും വെരിഫിക്കേഷൻ നടത്താൻ സാധിച്ചില്ലെങ്കിലും അടിയന്തര സേവനങ്ങൾ നൽകുന്നതിൽ നിന്ന് ഏതെങ്കിലുമൊരു ഏജൻസിക്കോ സർക്കാർ വകുപ്പിനോ പിന്മാറാനാവില്ല. 2016ലെ ആധാർ ആക്ടിലെ ഏഴാം വകുപ്പിൽ ഇതിനെ കുറിച്ച് പരാമർശമുണ്ടെന്ന് യു.ഐ.ഡി.എ.ഐ വിശദീകരിച്ചു.
വാക്സിൻ രജിസ്ട്രേഷന് ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ ആവശ്യമാണ്. പക്ഷേ അത് ആധാർ ആകണമെന്ന് നിർബന്ധമില്ല. പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, സർക്കാർ ഹെൽത്ത് ഇൻഷൂറൻസ് കാർഡ്, പെൻഷൻ രേഖ തുടങ്ങിയവയെല്ലാം വാക്സിൻ രജിസ്ട്രേഷനായി ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.