Posted On
date_range Updated On
date_range ഒാക്സ്ഫഡ് ഡിക്ഷനറിയുടെ 2017ലെ ഹിന്ദി പദമായി ‘ആധാർ’
ജയ്പൂർ: 2017ലെ ഹിന്ദി പദമായി ‘ആധാറി’നെ ഒാക്സ്ഫഡ് ഡിക്ഷനറി തെരഞ്ഞെടുത്തു. കഴിഞ്ഞ യു.പി.എ സർക്കാർ തുടങ്ങിവെച്ച ആധാർ കാർഡിലൂടെ പ്രചാരത്തിൽ വന്ന പദം കഴിഞ്ഞവർഷം വ്യാപകമായി വാർത്തകളിൽ നിറഞ്ഞതോടെയാണ് ഒാക്സ്ഫഡ് കഴിഞ്ഞ വർഷത്തിെൻറ പദമായി അംഗീകരിച്ചത്. ജയ്പൂർ ലിറ്ററേചർ ഫെസ്റ്റിലായിരുന്നു പ്രഖ്യാപനം. ‘മിത്രോൻ’, ‘നോട്ബന്ദി’, ‘ഗോരക്ഷക്’ തുടങ്ങിയ പദങ്ങളും അവസാന പട്ടികയിലുണ്ടായിരുന്നുവെങ്കിലും ആധാറിനെ ചൊല്ലിയുള്ള ചർച്ചകളും വിവാദങ്ങളും പരിഗണിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.