ദലിത് യുവതിയെ വിവാഹം കഴിച്ച യുവാവിനെ തല്ലിക്കൊന്നു
ഗുരുഗ്രാം: ദലിത് യുവതിയെ വിവാഹം കഴിച്ച യുവാവിനെ യുവതിയുെട നാട്ടുകാർ തല്ലിക്കൊന്നു. രാജസ്ഥാനിലെ ആൽവാർ സ്വദേശി ആകാഷ് (28) ആണ് കൊല്ലെപ്പട്ടത്. സംഭവത്തിൽ യുവതിയുടെ ഗ്രാമത്തിലെ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുരുഗ്രാമിലെ ബാദ്ഷാപൂരിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഭാര്യയുടെ മാതാപിതാക്കളെ കാണാനായി ഓട്ടോറിക്ഷയിൽ ബാദ്ഷാപൂരിലേക്ക് പോകുകയായിരുന്നു ആകാഷ്. ഇതിനിടെ പ്രതികളിലൊരാളെ ആകാഷിെൻറ ഓട്ടോറിക്ഷ ചെറിയ തോതിൽ തട്ടി. ഇതു ചോദ്യംചെയ്ത യുവാവ് ആകാഷുമായി തർക്കിക്കുകയും സുഹൃത്തുക്കളായ നാലുപേരെ വിളിച്ചുവരുത്തി വടിയും മാരകായുധങ്ങളും ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആകാഷ് ചികിത്സക്കിടെ വ്യാഴാഴ്ചയാണ് മരിച്ചത്. പ്രതികളുടെ ഗ്രാമത്തിൽനിന്ന് ദലിത് യുവതിയെ വിവാഹം കഴിച്ചതു മൂലം ആകാഷിന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.