എം. ​പ്ര​കാ​ശ്, മീ​ന​

കുടകിൽ 16കാരിയെ തലയറുത്തു കൊന്ന യുവാവ് ആത്മഹത്യ ചെയ്തു

ഇ​രി​ട്ടി: പ​തി​നാ​റു​കാ​രി​യു​മാ​യി നി​ശ്ച​യി​ച്ച വി​വാ​ഹം മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്തു കൊ​ന്ന യു​വാ​വ് ആത്മഹത്യ ചെയ്തു. ഒ​ളി​വി​ൽ പോ​യ യു​വാ​വിനെ വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാണ് ക​ണ്ടെ​ത്തിയത്.

സോ​മ​വാ​ർ​പേ​ട്ട താ​ലൂ​ക്ക് സു​ർ​ല​ബ്ബി ഗ്രാ​മ​ത്തി​ലെ സു​ബ്ര​മ​ണി​യു​ടെ മ​ക​ൾ മീ​ന​യെ​യാ​ണ് ഹ​മ്മി​യാ​ല ഗ്രാ​മ​ത്തി​ലെ എം. ​പ്ര​കാ​ശ് എ​ന്ന ഓം​കാ​ര​പ്പ (32) വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സു​ർ​ല​ബ്ബി ഗ​വ. സ്‌​കൂ​ളി​ലെ ഏ​ക എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു മീ​ന. വ്യാ​ഴാ​ഴ്ച എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ല​മെ​ത്തി​യ സ​ന്തോ​ഷ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

മീ​ന​യും പ്ര​കാ​ശും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​വു​ക​യും വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ വ​നി​ത -ശി​ശു​ക്ഷേ​മ വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള​വ​ർ വീ​ട്ടി​ലെ​ത്തി നി​യ​മ​ത്തെ​ക്കു​റി​ച്ച് ഇ​വ​രെ അ​റി​യി​ക്കു​ക​യും 18 വ​യ​സ്സി​നു ശേ​ഷ​മേ വി​വാ​ഹം ക​ഴി​ക്കാ​വൂ എ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും​ചെ​യ്തു. ര​ണ്ടു​പേ​രും ഇ​ത് സ​മ്മ​തി​ച്ച് നി​ശ്ച​യി​ച്ച വി​വാ​ഹം റ​ദ്ദാ​ക്കി.

എ​ന്നാ​ൽ, നി​രാ​ശ​നാ​യ യു​വാ​വ് വൈ​കീ​ട്ട് 5.30ഓ​ടെ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യെ​യും അ​ച്ഛ​നെ​യും മ​ർ​ദി​ക്കു​ക​യും ത​ട​യാ​നെ​ത്തി​യ യു​വ​തി​യെ വീ​ടി​ന് 100 മീ​റ്റ​ർ അ​ക​ലെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ ത​ല​യു​മാ​യി ഓ​ടി​പ്പോ​യ ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ കു​ട​ക് പൊ​ലീ​സ് സൂ​പ്ര​ണ്ട് കെ. ​രാ​മ​രാ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ ആ​ത്മ​ഹ​ത്യ ചെ​യ്ത​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

എ​ന്നാ​ൽ, പ്ര​തി കൊ​ണ്ടു​പോ​യ യു​വ​തി​യു​ടെ ത​ല ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​നാ​യി​ട്ടി​ല്ല. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം പ്ര​തി​യോ​ടൊ​പ്പം ജീ​പ്പി​ൽ പോ​യ കൂ​ട്ടാ​ളി​യെ പൊ​ലീ​സ് തി​ര​ഞ്ഞു​ കൊ​ണ്ടി​രി​ക്ക​യാ​ണ്.

Tags:    
News Summary - A young man committed suicide by beheading a 16-year-old girl in Kudak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.