കേസുകളുടെ വിവരങ്ങളിൽ പൊരുത്തക്കേട്; ടി.വി.കെ നേതാവ് വിജയ്‌യുടെ സത്യവാങ്മൂലത്തിൽ വിവാദം

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച നാമനിർദേശ ​പത്രികകളിൽ കേസുകളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടനും ടി.വി.കെ നേതാവുമായ വിജയ് വിവാദത്തിൽ. പേരമ്പൂരിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിജയുടെ പേരിലുള്ള രണ്ട് ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിമർശനം.

പേരമ്പൂർ മണ്ഡലത്തിൽ വിജയ് സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ കേസുകളുള്ളതി​നെക്കുറിച്ച് പരാമർശിച്ചിട്ടില്ല. എന്നാൽ, തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സമർപ്പിച്ച ​സത്യവാങ്മൂലത്തിൽ തനിക്കെതിരെ തീർപ്പാക്കാത്ത രണ്ടു കേസുകളുണ്ടെന്ന് വിജയ് പറയുന്നു. 2025ൽ പെരവല്ലൂർ പൊലീസ് സ്റ്റേഷനിൽ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പൊരുത്തക്കേട്.

സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയാണ് മാർഗമെന്ന് നിയമവിദഗ്ധർ പറയുന്നു. ​​നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽനിന്നാണ് വിജയ് ജനവിധി തേടുന്നത്. അതിന്റെ ഭാഗമായി പേരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മാർച്ച് 30 നാണ് വിജയ് പേരമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

Tags:    
News Summary - TVK chief Vijays poll affidavits under scanner over discrepancies in pending cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.