Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു
ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. സെയ്ന പോറ ഏരിയയിലെ കശ് വ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടയാൾ അനായത്ത് അഷ്റഫ് ദർ ആണെന്ന് സേന സ്ഥിരീകരിച്ചു.
ഷോപ്പിയാനിലെ ചിത്രഗാം കാലൻ ഏരിയയിലെ കച്ചവടക്കാരനായ ജീവർ ഹമീദ് ഭട്ടിന് നേരെ ഭീകരൻ വെടിയുതിർത്തതിനെ തുടർന്നാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. കാലിന് പരിക്കേറ്റ ജീവർ ഹമീദ് ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരനിൽ നിന്ന് ഒരു പിസ്റ്റലും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
തിങ്കളാഴ്ച തെക്കൻ കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലെ റാവൽപോറ വില്ലേജിൽ നടത്തിയ തിരച്ചിലിൽ ജെയ്ഷെ മുഹമ്മദ് കമാണ്ടർ അടക്കം മൂന്ന് ഭീകരരെയും വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.