പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ
റാഞ്ചി: ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ലാതേഹാറിൽ ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സ്വകാര്യ ട്യൂഷൻ നൽകാറുണ്ടായിരുന്നു. തിങ്കഴാള്ച പ്രതി പെൺകുട്ടിയെ വീടിനടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ പ്രതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പ്രദേശത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.
കുട്ടി മാതാപിതാക്കളോട് പീഡന വിവരം വെെളിപ്പെടുതത്തിയതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.