ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി ചികിത്സ ലഭിക്കാതെ മരിച്ചു; രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം

ജയ്പൂർ: രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിനിയുടെ മരണത്തിൽ വൻ പ്രതിഷേധം. ഗവേഷക വിദ്യാർഥിനിയും ലഡാക്ക് സ്വദേശിയുമായ ഡോൽമയുടെ മരണത്തിലാണ് പരസ്യ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയത്.

ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയെ സർവകലാശാലയിലെ ഡിസ്പെൻസറിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയത് കൊണ്ട് വിദ്യാർഥി മരിച്ചെന്നാണ് ആരോപണം. പുലർച്ചെ മൂന്നു മണിക്ക് തുടങ്ങിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

ഇന്നലെ രാത്രിയാണ് കോളജ് ഹോസ്റ്റൽ മുറിയിൽ ഡോൽമ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ മറ്റ് വിദ്യാർഥികൾ ഡിസ്പെൻസറിയിൽ എത്തിച്ചെങ്കിലും ചികിത്സ നൽകാനോ ആശുപത്രിയിലേക്ക് മാറ്റാനോ അധികൃതർ തയാറായില്ല.അര മണിക്കൂറിന് ശേഷമാണ് ആംബുലൻസ് എത്തിച്ച് വിദ്യാർഥിനിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡിസ്പെൻസറിയിൽ എത്തിച്ചപ്പോൾ ഡോൽമക്ക് ജീവൻ ഉണ്ടായിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്. കേന്ദ്ര സർവകലാശാലയിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.

അതേസമയം, വിദ്യാർഥിനിക്ക് ചികിത്സ ലഭിക്കാത്ത സംഭവത്തിൽ സർവകലാശാല അധികൃതർ പ്രതികരിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.