കൊല്ലപ്പട്ടവർ

കർണാടകയിൽ വനപാലകരുടെ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; ഫോറസ്റ്റ് ഓഫീസ് തകർത്ത് ബന്ധുക്കൾ

ബംഗളൂരു: വനപാലകരുമായുള്ള ഏറ്റുമുട്ടലിൽ കർണാടക വനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചാമരാജനഗർ ജില്ലയിലെ ഹാനൂരിലാണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്.

വന്യമൃഗങ്ങളെ വേട്ടയാടനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകരുടെ അവകാശവാദം. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്കും മാൻ ഇറച്ചിയും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു വനംവകുപ്പ് ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്.

എന്നാൽ മരണപ്പെട്ടവരുടെ കുടുംബം ആരോപണം നിഷേധിച്ചിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. മരിച്ചവർ കന്നുകാലികളെ മേയ്ക്കാൻ പോയതാണെന്നാണ് ബന്ധുക്കളുടെ വാദം. ഇത് സംഘർഷത്തിലേക്ക് വഴിവെച്ചു. സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി ഓഫീസാണ് തകർത്തത്. ഓഫീസിലുണ്ടായിരുന്ന ഫർണീച്ചറുകളും അനുബന്ധവസ്തുക്കളും റോഡിലേക്ക് എറിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Karnataka Forest Clash: 3 Killed in Chamarajanagar; Relatives Vandalize Forest Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.