അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ൾ

ഓ​ടു​ന്ന ട്രെ​യി​നി​ൽ പൊ​ലീ​സു​കാ​ര​നെ കു​ത്തി; ആ​റ് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഓ​ടു​ന്ന ട്രെ​യി​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെ ബം​ഗ​ളൂ​രു​വി​നും മൈ​സൂ​രു​വി​നും ഇ​ട​യി​ൽ ആ​റം​ഗ​സം​ഘം കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു.

അ​ക്ര​മി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു​വി​ൽ കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (19), ദ​ർ​ശ​ൻ (21), ഫൈ​സ​ൽ ഖാ​ൻ (22), മു​ഹ​മ്മ​ദ് ഇം​റാ​ൻ (20), മോ​യി​ൻ പാ​ഷ (21), മു​നി​രാ​ജു (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗോ​ൾ​ഗു​മ്പാ​സ് എ​ക്സ്പ്ര​സ് എ​സ്-05 കോ​ച്ചി​ന്റെ വാ​തി​ലി​ന​ടു​ത്തി​രു​ന്ന് പു​ക​വ​ലി​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത കോ​ൺ​സ്റ്റ​ബി​ൾ സ​തീ​ഷ് ച​ന്ദ്ര​യെ സം​ഘം കു​ത്തു​ക​യാ​യി​രു​ന്നു. മു​റി​വി​ൽ​നി​ന്ന് ചോ​ര ഒ​ഴു​കു​ന്ന അ​വ​സ്ഥ​യി​ൽ​ത​ന്നെ ര​ണ്ടു​പേ​രെ കോ​ൺ​സ്റ്റ​ബി​ൾ പി​ടി​കൂ​ടി.

മ​റ്റു​ള്ള​വ​രെ റെ​യി​ൽ​വേ പൊ​ലീ​സ് സേ​ന​യും അ​റ​സ്റ്റ് ചെ​യ്തു. പാ​ണ്ഡ​വ​പു​രം സ​ന്ദ​ർ​ശി​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ൾ.

Tags:    
News Summary - A policeman was stabbed in a running train- Six youths are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.