ഇംഫാൽ: രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പൂരിൽ എത്രയുംവേഗം ജനകീയ സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ബിരേൻ സിങ്. ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും സഖ്യകക്ഷികളും ജനകീയ സർക്കാർ പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുകയാണ്. സംസ്ഥാനത്ത് സൗഹാർദവും സമാധാനവും കൊണ്ടുവരാനാണ് ശ്രമം. എല്ലാവരും സമാധാനം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ ഏഴോ എട്ടോ മാസത്തിനിടെ സമുദായങ്ങൾ തമ്മിലെ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം കലുഷിതമായതോടെ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതിനെത്തുടർന്ന് ഫെബ്രുവരി 13ന് ആണ് കേന്ദ്രം മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.