മലപ്പുറം സ്വദേശിയായ വ്യാപാരി ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബംഗളൂരു: മലപ്പുറം സ്വദേശിയായ കടയുടമ ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്പ് അരീപാറ പരേതനായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകൻ വി.വി നൗഷാദ് (49) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് കടയില്‍ കുഴഞ്ഞുവീണ നൗഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബംഗളൂരു കെ.ആര്‍ പുരത്തെ മോഡേണ്‍ എസ്സെന്‍സ് സ്റ്റോര്‍ ഉടമയാണ്​.

20 വർഷത്തോളമായി ബംഗളൂരുവിലുണ്ട്​. ആള്‍ ഇന്ത്യ കെ.എം.സി.സി രാമമൂര്‍ത്തി ഏരിയ ജോയിന്‍റ്​ സെക്രട്ടറിയും എസ്.ടി.സി.എച്ച് പാലിയേറ്റീവ് ഹോം കെയര്‍ കോര്‍ഡിനേറ്ററുമായിരുന്നു. എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സെന്‍ററില്‍ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി. ഭാര്യ: സുബൈദ. മക്കള്‍: ഷദ, ഷാദിന്‍, സന, സിയ, സഹ്‌റ. മരുമകന്‍: മുഹമ്മദ് യാസീന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടിന്​ പന്താരങ്ങാടി ജുമാ മസ്ജിദില്‍.

Tags:    
News Summary - a native of Malappuram, died of a heart attack in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.