അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ മുസ്‌ലിം പെൺകുട്ടിയെ സ്‌കൂൾ അധികൃതർ അനുമോദിച്ചില്ലെന്ന് പരാതി. ഒന്നാം സ്ഥാനക്കാരിയായ അർനാസ് ബാനുവിന് പകരം രണ്ടാം സ്ഥാനക്കാരിയെയാണ് മെഹ്‌സാനയെ ജില്ലയിലെ കെ.ടി പട്ടേൽ സ്മൃതി വിദ്യാലത്തിലെ അധികൃതർ അനുമോദിച്ചതെന്നാണ് പരാതി.
ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിലായിരുന്നു അനുമോദന പരിപാടി നടന്നത്. 87 ശതമാനം മാർക്ക് നേടിയാണ് അർനാസ് ബാനു ഒന്നാമതെത്തിയത്. രണ്ടാം റാങ്കുകാരിയെ അടക്കം അർനാസിനെക്കാൾ കുറവ് മാർക്ക് നേടിയവരെ ആദരിച്ചപ്പോൾ അർനാസിനെ മാറ്റിനിർത്തുകയായിരുന്നു. മുസ്‌ലിമായതിനാലാണ് മകളെ മാറ്റിനിർത്തിയതെന്ന് അർനാസിന്റെ മാതാപിതാക്കൾ ആരോപിച്ചു.
ഇസ്‌ലാം മതം പിന്തുടരുന്നതുകൊണ്ടാണ് ഞങ്ങൾ വിവേചനം നേരിടേണ്ടിവരുന്നതെന്ന് അർനാസിന്റെ പിതാവ് സൻവാർ ഖാനെ പറഞ്ഞു. എന്നാൽ അവാർഡ് നൽകിയ ദിവസം അർനാസ് സ്‌കൂളിൽ വന്നിരുന്നില്ലെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. ഏത് വിധത്തിലുള്ള വിവേചനത്തിനും തങ്ങൾ എതിരാണെന്നും, ജനുവരി 26ന് അർനാസിന് അവാർഡ് നൽകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.