ചെന്നൈയിൽ റോഡിൽ പെട്ടെന്ന് രൂപപ്പെട്ടത് വൻ ഗർത്തം; കാർ യാത്രികർ കഷ്ടിച്ചു രക്ഷപ്പെട്ടു

ചെന്നൈ: ചെന്നൈ ഒ.എം.ആർ റോഡിൽ പെട്ടെന്ന് വൻ ഗർത്തം രൂപപ്പെട്ടു. ഗർത്തത്തിൽ കാർ വീണു യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ഒ.എം.ആർ. റോഡിൽ ടൈഡൽ പാർക്ക് സിഗ്നലിനടുത്താണു സംഭവം.

കാറിലെ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. റോഡിന് അടിയിലൂടെ പോകുന്ന കുറ്റൻ മലിനജല പൈപ്പ് പൊട്ടിയതാണു കാരണമെന്ന് അധികൃതർ അറിയിച്ചു.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കാർ പുറത്തെത്തിച്ചു. റോഡിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. സംഭവത്തെക്കുറിച്ച് ചെന്നൈ കോർപറേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Tags:    
News Summary - A huge crater suddenly formed on the road in Chennai; Car passengers barely escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.