അതിർത്തിക്ക് സമീപം ചൈനയിൽ നിർമ്മിച്ച ഡ്രോൺ വെടിവെച്ച് വീഴ്ത്തി 2.7 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

ചണ്ഡീഗഡ്: അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) തിങ്കളാഴ്ച വൈകുന്നേരം പഞ്ചാബിലെ താരൻ തരൺ സെക്ടറിലെ ഇന്ത്യ-ചൈന അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഡ്രോൺ വെടിവെച്ച് വീഴ്ത്തി.

ഡ്രോണിൽ കടത്തുകയായിരുന്ന 2.7 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തതായി ബി.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു. ചൈനയിൽ നിർമ്മിച്ച ക്വാഡ്‌കോപ്റ്റർ ഡി.ജെ.ഐ മെട്രിസ് 300 ആർ.ടികെ.യാണ് കണ്ടെടുത്ത ഡ്രോൺ. കൽസിയാൻ ഖുർദ് ഗ്രാമത്തിന് സമീപം ഡ്രോണിനെ കണ്ടെത്തിയ ബി.എസ്‌.എഫ് സൈനികർ വെടിവെച്ചിടുകയായിരുന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് അതിർത്തി വേലിക്ക് സമീപം നടത്തിയ തിരച്ചിലിനിടെ നെൽവയലിൽ നിന്ന് പോളിത്തീനിൽ പൊതിഞ്ഞ മയക്കുമരുന്നു പാക്കറ്റും ഡ്രോണും സൈന്യം കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - A Chinese-made drone was shot down near the border and 2.7 kilograms of drugs were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.