Posted On
date_range Updated On
date_range കാട്ടിൽമേഞ്ഞ മാൻകുഞ്ഞ് തെരുവുനായുടെ കടിയേറ്റ് ചത്തു
മംഗളൂരു: പുല്ല് തിന്നുകയായിരുന്ന രണ്ട് വയസുള്ള ആൺ മാൻകുഞ്ഞ് തെരുവുനായുടെ കടിയേറ്റ് ചത്തു. ദക്ഷിണ കന്നട ജില്ലയിൽ ഉപ്പിനങ്ങാടി സരളിക്കട്ടെ വനാതിർത്തിയിലാണ് സംഭവം. വെറ്ററിനറി ക്ലിനിക്കിൽ ചികിത്സക്കിടെയാണ് മാനിന്‍റെ ജീവൻ നഷ്ടമായത്.
മാൻ കടിയേറ്റ് പിടയുന്നത് കണ്ട ഉടൻ വിവരം അറിയിച്ചെങ്കിലും വലപാലകർ എത്താൻ വൈകിയതായി നാട്ടുകാർ പറയുന്നു. മാനിനെ മൃഗാശുപത്രിയിൽ എത്തിക്കാൻ ആളുകൾ ആവശ്യപ്പെട്ടെങ്കിലും സൗകര്യങ്ങൾ കുറഞ്ഞ വെറ്ററിനറി ക്ലിനിക്കിലേക്കാണ് വനം അധികൃതർ കൊണ്ടു പോയതെന്ന് ആക്ഷേപമുണ്ട്.
മാനിന്‍റെ ജഡം വനത്തിൽ മന്നഗുണ്ടിയിൽ സംസ്കരിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സന്ദീപ് കരോൾ മൊടെയ്റോ, ഗാർഡ് പ്രതാപ്, ഡ്രൈവർ കിഷോർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.