Posted On
date_range Updated On
date_range നവരാത്രി ഒരുക്കങ്ങൾക്കിടെ ഒമ്പതാം ക്ലാസുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു
ഗാന്ധിനഗർ: നവരാത്രി പരിപാടിക്കായി സ്കൂളിൽ ലൈറ്റുകൾ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ആര്യ രാജ്സിംഗ് (15) ആണ് മരിച്ചത്. പരിക്കേറ്റ മറ്റു രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുജറാത്തിലെ വിജാപൂരിലെ സെന്റ് ജോസഫ് സ്‌കൂളിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നവരാത്രിയുടെ ഭാഗമായി സ്‌കൂള്‍ അലങ്കരിക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു. തുടർന്ന് ലൈറ്റുകള്‍ ഒരുക്കുന്നതിനിടെ ആര്യക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ആര്യ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടതായി ഇന്‍സ്‌പെക്ടര്‍ വി ആര്‍ ചാവ്ദ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.