ന്യൂഡൽഹി: ആറ്,ഏഴ് വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച 74കാരന് 20 വർഷം തടവ് ശിക്ഷ വിധിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോക്സോ),ഐ.പി.സി സെക്ഷൻ 376എ.ബി എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2021 ലാണ് സംഭവം. നിരവധി തവണ കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്.
കുറ്റവാളിയുടെ പ്രവൃത്തി ഇരകളുടെ മാനസികാരോഗ്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും അവരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കേസിന്റെ മുഴുവൻ വസ്തുതകളും സാഹചര്യങ്ങളും, ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവവും, ഇരയായ പെൺകുട്ടികളുടെ പ്രായവും കണക്കിലെടുത്ത് പോക്സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരം കോടതി പ്രതിക്ക് 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു.
ഇരകളായ പെൺകുട്ടികളോട് ചെയ്ത തെറ്റിന് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ (ഓരോ ഇരക്കും 10.5 ലക്ഷം രൂപ) നൽകണമെന്ന് കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.