പെൺകുട്ടിയെ 'ഐറ്റം' എന്ന് വിളിച്ച 25കാരന് ഒന്നര വർഷം തടവ്

മുംബൈ: മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധിക്ഷേപിച്ച 25 വയസ്സുകാരനായ വ്യവസായിക്ക് ഒന്നരവർഷം തടവ് ശിക്ഷ. മുംബൈയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാൾ 500 രൂപ പിഴയും അടക്കണം.

'ഐറ്റം' എന്ന പ്രയോഗം സ്ത്രീകളെ ലൈംഗിക വസ്തുവത്കരിക്കുന്നു എന്നും സ്ത്രീകളുടെ മാനത്തിനെതിരെയുള്ള അതിക്രമം പ്രോത്സാഹിപ്പിക്കുന്നെന്നും ശിക്ഷ വിധിക്കവേ സ്പെഷ്യൽ ജഡ്ജ് എസ്.ജെ അൻസാരി നിരീക്ഷിച്ചു.

ഇതുപോലുള്ള പെരുമാറ്റങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ ഇത്തരം കുറ്റകൃത്യങ്ങളെ കഠിനമായി തന്നെ കൈകാര്യം ചെയ്യണമെന്നും റോഡരികിൽ അലഞ്ഞുതിരിയുന്ന റോമിയോകൾക്ക് ഇതൊരു പാഠമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മുംബൈയിലെ മില്ലത് നഗറിലൂടെ നടക്കുമ്പോഴാണ് 16 വയസ്സുള്ള പെൺകുട്ടിയെ പ്രതി അധിക്ഷേപിച്ചത്. ഇത് ചോദ്യം ചെയ്ത പെൺകുട്ടിയെ അയാൾ അസഭ്യം പറഞ്ഞു. തുടർന്ന് പിതാവുമൊത്ത് സാകിനാക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ‍ഇതോടെ പൊലീസ് പോക്സോയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.

Tags:    
News Summary - A 25-year-old man was jailed for 1.5 years for calling a girl an 'item'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.