കർണാടക നിയമസഭ ഇത്തവണ ‘കോടീശ്വരസഭ’

ന്യൂഡൽഹി: ​കർണാടക നിയമസഭാ തെരഞ്ഞെട​ുപ്പിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 221 നിയമസഭാംഗങ്ങളിൽ 215 പേരും കോടിപതികളെന്ന്​ റിപ്പോർട്ട്​. ആകെ വിജയിച്ചവരുടെ 97 ശതമാനം വരുമിത്. ‘കർണാടക ഇലക്ഷൻ വാച്ച്​ ആൻറ്​ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്​ റിഫോംസ്​’(എ.ഡി.ആർ) എന്ന സംഘത്തി​​​െൻറ റിപ്പോർട്ടിലാണ്​ ഇൗ വിവരമുള്ളത്​. തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിലെ വിവരങ്ങളെ അടിസ്​ഥാനപ്പെടുത്തിയാണ്​ റിപ്പോർട്ട്​ തയ്യാറാക്കിയത്​.

തെരഞ്ഞെടുക്കപ്പെട്ട മൊത്തം സ്ഥാനാർഥികളുടെ ശരാശരി സ്വത്ത്​ 35 കോടിയോളം വരും. 2013ലെ എം.എൽ.എമാരുടെ ശരാശരി സ്വത്തിനെ അപേക്ഷിച്ച്​ 11 കോടി രൂപയോളം കൂടുതലാണിത്​. ഇൗ വർഷം വിജയിച്ച സ്​ഥാനാർഥികളിൽ പകുതി പേർക്കും 10 കോടിയിലധികം രൂപയുടെ സ്വത്തുക്കളുണ്ട്​. 

സമ്പന്നരുടെ പട്ടികയിൽ കോൺഗ്രസ്​ സ്​ഥാനാർഥികളാണ്​ മുൻപന്തിയിൽ. അതിസമ്പന്നരായ 10 നിയമസഭാ സാമാജികരിൽ ഏഴു പേരും കോൺഗ്രസുകാരാണ്​. തെരഞ്ഞെടുക്കപ്പെട്ട 99 ശതമാനം കോൺഗ്രസ്​ സ്​ഥാനാർഥികളും കോടീശ്വരൻമാരാണ്​. ഇവരുടെ ശരാശരി സ്വത്തി​​​െൻറ മൂല്യം 60 കോടി രൂപയോളം വരും. സമ്പന്നരിൽ രണ്ടാം സ്​ഥാനം ബി.ജെ.പിക്കാണ്​. വിജയിച്ച 98 ശതമാനം ബി.ജെ.പി സ്​ഥാനാർഥികളും കോടീശ്വരൻമാരാണ്​. ഇവരുടെ ശരാശരി സ്വത്ത്​ 17 കോടി രൂപയിലേറെയാണ്​. 

95 ശതമാനം കോടീശ്വരൻമാരെ വിജയിപ്പിച്ച ജെ.ഡി.എസുകാരാണ് സമ്പന്നരിൽ മൂന്നാം സ്​ഥാനത്ത്​. ഇവരുടെ സ്വത്തി​​​െൻറ ശരാശരി മൂല്യം 24 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൊസക്കോട്ട്​ മണ്ഡലത്തിൽ നിന്നു വിജയിച്ച 1,015 കോടി രൂപയുടെ സ്വത്തുള്ള എൻ. നാഗരാജുവാണ്(കോൺഗ്രസ്​) 2018 കർണാടക നിയമസഭയിലെ​ ഏറ്റവും സമ്പന്നനായ അംഗം.

കോൺഗ്രസിലെ തന്നെ ഡി.കെ. ശിവകുമാർ (840കോടി), സുരേഷ്​.ബി.എസ്​ (416 കോടി) എന്നിവരും തൊട്ടു പുറകിലുണ്ട്​. 221 നിയമസഭാംഗങ്ങളിൽ 35ശതമാനം പേരും ക്രിമിനൽ കേസുകൾ അഭിമുഖീകരിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി അംഗങ്ങളിൽ 41 ശതമാനം പേരും കോൺഗ്രസ്​-ജെ.ഡി.എസ്​ അംഗങ്ങളിൽ 30 ശതമാനം പേരും ക്രിമിനൽ കേസുള്ളവരാണ്​. 

Tags:    
News Summary - 97 Per Cent Of Newly Elected Karnataka Lawmakers Are Crorepatis: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.