107 ദിവസത്തിനിടെ ബംഗളൂരുവില്‍ വീടുകളില്‍ മരിച്ചത് 910 കോവിഡ് രോഗികള്‍

ബംഗളൂരു: 107 ദിവസത്തിനിടെ ബംഗളൂരുവില്‍ വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 910 കോവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) കണക്കാണിത്.

ഈസ്റ്റ് സോണിലും (251), മഹാദേവപുരയിലും (244) ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വീടുകളില്‍വെച്ച് ജീവന്‍ നഷ്ടമായത്.

സമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ പലരുടെയും ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം പറഞ്ഞു. വീടുകളില്‍വെച്ചുള്ള കോവിഡ് മരണം ബംഗളൂരുവില്‍ മാത്രമല്ല മറ്റിടങ്ങളിലും ആശങ്കയുയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ എല്ലാ ദിവസവും രാവിലെ ബി.ബി.എം.പി ജീവനക്കാര്‍ ഫോണ്‍ വിളിക്കുമ്പോഴാണ് മരണ വിവരം അറിയുന്നത്. മറ്റു ജില്ലകളിലും മെട്രോകളിലും ഇത്തരത്തില്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടോ എന്ന് അറയില്ലെന്നും ജീവനക്കാര്‍ പറയുന്നു.

Tags:    
News Summary - 910 died in home isolation in bengaluru in 107 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.