ന്യൂഡൽഹി: എയർ ഇന്ത്യ 900 പൈലറ്റുമാരെയും 4200 കാബിൻ ജീവനക്കാരെയും നിയമിക്കുന്നു. ബോയിങ്, എയർബസ് കമ്പനികളിൽനിന്ന് 470 വിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് ജീവനക്കാരുടെ എണ്ണം കൂട്ടൽ പ്രഖ്യാപിച്ചത്. 36 വിമാനങ്ങൾ വാടകക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആഭ്യന്തര- അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതെന്ന് എയർ ഇന്ത്യ വാർത്തകുറിപ്പിൽ വ്യക്തമാക്കി. 2022 മേയ്- 2023 ഫെബ്രുവരി കാലയളവിൽ 1900ലധികം കാബിൻ ജീവനക്കാരെ നിയമിച്ചിരുന്നു. കൂടുതൽ മെയിന്റനൻസ് എൻജിനീയർമാരെയും നിയമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ ഇൻ ഫ്ലൈറ്റ് സർവിസസ് മേധാവി സന്ദീപ് വർമ പറഞ്ഞു. 15 ആഴ്ചയാണ് കാബിൻ ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.