Posted On
date_range Updated On
date_range 42 വർഷം മുമ്പ് 10 ദലിതരെ കൊന്ന സംഭവത്തിൽ 90കാരന് ജീവപര്യന്തം
ഫിറോസാബാദ് (യു.പി): 42 വർഷം മുമ്പ് 10 ദലിതരെ വെടിവെച്ചുകൊന്ന കേസിൽ 90കാരന് ജീവപര്യന്തം തടവും പിഴയും. കേസിലെ ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ഗംഗ ദയാലിനെയാണ് ഫിറോസാബാദ് ജില്ല കോടതി ജഡ്ജി ഹർവീർ സിങ് ശിക്ഷിച്ചത്.
55,000 രൂപ പിഴയടക്കാനും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 13 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 1981ൽ മെയ്ൻപുരി ജില്ലയിലെ സാധുപൂർ ഗ്രാമത്തിലാണ് സംഭവം.
നിലവിൽ പ്രദേശം ഫിറോസാബാദ് ജില്ലയിലാണ്. 2021ലാണ് കേസ് ഫിറോസാബാദ് ജില്ല കോടതിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.