യു.പിയിൽ ട്രെയിൻ ഇടിച്ച് 90 ആടുകളും എട്ട് കഴുകന്മാരും ചത്തു

ലഖ്നോ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ട്രെയിൻ തട്ടി 90 ആടുകളും എട്ട് കഴുകന്മാരും ചത്തു. പച്ച്പെർവ പൊലീസ് സ്റ്റേഷൻ പരിധിയിൽ സരയൂ പാലത്തിന് സമീപത്ത് ഞായറാഴ്ചയാണ് സംഭവം.

നായകളുടെ ആക്രമണത്തെ തുടർന്ന് ആടുകൾ ട്രാക്കിലേക്ക് ഓടി കയറിയപ്പോഴാണ് അപകടം. ചത്ത ആടുകളുടെ മാംസം തിന്നാനെത്തിയ എട്ട് കഴുകന്മാർ തൊട്ട് പിന്നാലെയെത്തിയ മറ്റൊരു ട്രെയിൻ തട്ടിയാണ് ചത്തത്.

ഗൈസരി എം.എൽ.എ എസ്.പി. യാദവ് സംഭവസ്ഥലം സന്ദർശിച്ച് സംഭവത്തിൽ 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - 90 Sheep, 8 Vultures Die In UP's Balrampur After Being Hit By Trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.