Posted On
date_range Updated On
date_range പൂണെയിൽ ട്രക്കിൽ കാറിടിച്ച് ഒമ്പത് വിദ്യാർഥികൾ മരിച്ചു
പൂണെ: ട്രക്കിലേക്ക് കാർ ഇടിച്ച് കയറി പൂണെയിൽ ഒമ്പത് മരണം. ശനിയാഴ്ച പുലർച്ചെ പൂണെ-സോളാപൂർ ഹൈവേയിലായിരുന് നു അപകടം. പൂണെയിൽ നിന്ന് 20 കിലോ മീറ്റർ അകലെ കദംവാക് വാസ്തിയിലാണ് അപകടമുണ്ടായത്.
രാജ്ഗ്രാഹിൽ നിന്ന് യുവാതിലേക്ക് തിരികെ വരുന്നവരാണ് സോലാപൂരിന് സമീപം അപകടത്തിൽപ്പെട്ടത്. ട്രക്കിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 19 മുതൽ 23 വയസ് വരെ പ്രായമുള്ളവരാണ് അപകടത്തിൽ മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.