ബംഗളൂരു: ഗണേശ ചതുർഥി ആഘോഷത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്രക്കിടെ ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ മരണ സംഖ്യ 9 ആയി. വെള്ളിയാഴ്ച വൈകിട്ട് 8 മണിക്കാണ് അപകടമുണ്ടായത്.പരിക്കേറ്റ 17 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ 6 പേർ പ്രദേശവാസികളാണ്. മൂന്നുപേർ ചിത്രദുർഗ, ബെല്ലാരി, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും.
ഹസ്സനിൽ നിന്ന് ഹോലനരസിപൂരിലേക്ക് പോവുകയായിരുന്ന ട്രക്ക് ആദ്യം മോട്ടോർസൈക്കിളിലിടിക്കുകയും പിന്നീട് ജാഥയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. മൊസേൽ ഹോസഹള്ളി ഗ്രാമത്തിന് സമീപം ദേശീയപാത 373ലാണ് അപകടം ഉണ്ടാകുന്നത്. അപകടത്തിൽ ഡ്രൈവർക്കും പരുക്കേറ്റു.
അപകടത്തിൽ മുഖ്യമന്ത്രി സിദ്ധ രാമയ്യ അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം നഷ്ടപരിഹാരവം പരിക്കേറ്റവർക്ക് ചികിത്സാ സാഹയവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യുവാക്കളാണ് മരിച്ചവരിലധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.