Posted On
date_range Updated On
date_range നൈനിറ്റാളിൽ കാർ പുഴയിലേക്ക് വീണ് ഒമ്പതുപേർ മരിച്ചു
നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ രാംനഗറിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു. ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി. പഞ്ചാബ് സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ട്.
കോർബെറ്റ് ദേശീയോദ്യാനത്തിനു സമീപം ദേല സോണിലാണ് അപകടം. പുലർച്ചെ അഞ്ചോടുകൂടിയാണ് അപകടം നടന്നത്.
കാർ ദേശീയോദ്യോനത്തിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പുഴയിലേക്ക് മറിഞ്ഞ കാർ ഒഴുക്കിൽപ്പെട്ടു. പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. നാല് മൃതദേഹങ്ങൾ കണ്ടെത്തി. അഞ്ചുപേർ കാറിനുള്ളിൽ തന്നെ കുടുങ്ങിയിരിക്കുകയാണ്.
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. രക്ഷപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് കുമൺ റേഞ്ച് ഡി.ഐ.ജി നിലേഷ് ആനന്ദ് ഭർനയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.