Posted On
date_range Updated On
date_range െഎ.എസ് ബന്ധം: മഹാരാഷ്ട്രയിൽ ഒമ്പത് പേർ അറസ്റ്റിൽ
മുംബൈ: െഎ.എസ് ബന്ധമാരോപിച്ച് മഹാരാഷ്ട്രയിൽ കൗമാരക്കാരനുൾപ്പടെ ഒമ്പത് പേർ അറസ്റ്റിൽ. മുഭ്ര, താനെ, ഒൗറ ംഗബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ചൊവ്വാഴ്ചയാണ് ഇവർ അറസ്റ്റിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറേ ആഴ്ചകളായി ഒമ്പതംഗ സംഘത്തെ പിന്തുടരുകയായിരുന്നുവെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേന അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും അവർ പറഞ്ഞു.
അറസ്റ്റിലായവരിൽ നിന്ന് സ്ഫോടക വസ്തുക്കൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, സിം കാർഡുകൾ, ആസിഡ് ബോട്ടിലുകൾ, കത്തികൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.